Latest NewsIndiaNewsCrime

നഗ്നയായ നിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും കണ്ടെത്തി; പീഡനമെന്ന് കുടുംബം

ജയ്പൂര്‍ : രാജസ്ഥാനിലെ ആശുപത്രിയില്‍ നഗ്നയായ നിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഖമേര പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ബന്‍സ്വാര ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 366, 372 എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പീഡനക്കുറ്റം ചുമത്തിയിട്ടില്ലെന്നതാണ് സംശയത്തിന് കാരണമാകുന്നത്.

ഹത്രാസില്‍ ബിജെപി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നതിനാലാണ് പീഡനക്കുറ്റം പോലീസ് ചുമത്താത്തതെന്ന ആരോപണവും ശക്തമായിരിക്കുകയാണ്.പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ആശുപത്രിയില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞെന്നും മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും കുടുംബം ആരോപിച്ചു.

അതേസമയം സംഭവം പീഡനമല്ലെന്നും മറിച്ച് തെറ്റായ പ്രണയത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ മരണം മാത്രമാണെന്നും ഘട്ടോലിലെ കോണ്‍ഗ്രസ് എംഎല്‍എ ഹരേന്ദ്ര നിനമ പ്രതികരിച്ചു. എന്നാൽ  എംഎല്‍എയുടെ പ്രതികരണത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജസ്ഥാനില്‍ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button