തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതിയെന്ന് കേരള പോലീസ്. ഒഫിഷ്യൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രേഖകൾ ഡിജി ലോക്കര് ,എം പരിവാഹന് ആപ്പുകളിൽ ഡിജിറ്റലായി സൂക്ഷിക്കാം.വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകള് ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോര് വാഹന നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
Read also: ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി പ്രമുഖ എയർലൈൻസ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വാഹന പരിശോധന: ഡിജിറ്റൽ രേഖകൾ ഹാജരാക്കിയാൽ മതി
രേഖകൾ ഡിജി ലോക്കര് ,എം പരിവാഹന് ആപ്പുകളിൽ ഡിജിറ്റലായി സൂക്ഷിക്കാം. വാഹനപരിശോധനയ്ക്കിടെ ഹാജരാക്കുന്ന ഇലട്രോണിക്ക് രേഖകള് ആധികാരിക രേഖയായി അംഗീകരിക്കാനാണ് പുതുക്കിയ മോട്ടോര് വാഹന നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്നത്.
കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കര്, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം പരിവാഹന് എന്നീ ആപ്പുകള് മുഖേന ഡ്രൈവിങ് ലൈസന്സ് ,രജിസ്ട്രേഷന്, ഇന്ഷുറന്സ്, ഫിറ്റ്നെസ്, പെര്മിറ്റ്, തുടങ്ങിയ രേഖകള് ഡിജിറ്റലായി സൂക്ഷിക്കാന് കഴിയും. വാഹന പരിശോധനകള്‍ക്കിടയില്‍ പോലീസ് അധികാരികള്‍ക്ക് മുന്നിലും സുരക്ഷാ ഉദ്യേഗസ്ഥര്‍ക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണിത്. ഉദ്യോഗസ്ഥര്ക്ക് ഈ ആപ്പുകള് വഴി രേഖകള് പരിശോധിക്കാനാവും.
Post Your Comments