പാലക്കാട്: ഇരുകൈകളും ഇല്ലാത്ത ജിലുമോൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കി. കാലുകൾകൊണ്ട് വണ്ടിയോടിക്കാൻ ശീലിച്ച ഇടുക്കിക്കാരി ജിലുമോൾക്ക് ഇന്ന് പാലക്കാട് നവകേരള സദസ്സ് പ്രഭാത യോഗവേളയിലാണ് ലൈസൻസ് നൽകിയത്. തന്റെ കാലു കൊണ്ടാണ് ജിലുമോൾ ലൈസൻസ് സ്വീകരിച്ചത്.
ജിലുമോൾക്ക് വണ്ടി ഓടിക്കാനുള്ള നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി ലൈസൻസ് ലഭിക്കുന്നതിലേക്ക് ഇടപെട്ട് പ്രവർത്തിച്ചത് ത്സംസ്ഥാന ഭിന്നശേഷി കമ്മീഷനാണ്. ആർടിഒ അധികൃതരും സജീവമായ സഹായം നൽകി.
ചിത്രകാരി കൂടിയായ ജിലുമോൾ അവർ വരച്ച ചിത്രം നൽകിയത് ഹൃദ്യമായ അനുഭവമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. മുൻപ് ഈ ആവശ്യവുമായി ജിലുമോൾ തന്നെ വന്ന് കണ്ടിരുന്നു. അവരുടെ വലിയ സ്വപ്നമാണ് ഇതോടെ സഫലമായിരിക്കുന്നത്. വെല്ലുവിളികളെ മറികടന്നുകൊണ്ട് മുന്നേറാൻ ജിലുമോൾ കാണിച്ച ദൃഢനിശ്ചയവും ആത്മവിശ്വാസവും മാതൃകാപരമാണ്. കൂടുതൽ കരുത്തോടെ ഇനിയും വലിയ നേട്ടങ്ങൾ കൈവരിക്കാൻ ജിലുമോൾക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments