Latest NewsUAENewsInternationalGulf

ഗോൾഡൻ വിസക്കാർക്ക് ഡ്രൈവിങ് ലൈസൻസ് നടപടികൾ ലളിതമാകും: അറിയിപ്പുമായി ദുബായ്

ദുബായ്: ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നടപടി ക്രമങ്ങൾ ലളിതമാക്കി ദുബായ്. യുഎഇയിലെ ഏത് എമിറേറ്റിലുള്ളവർക്കും ദുബായിൽ ലൈസൻസിന് അപേക്ഷിക്കാം. ലൈസൻസ് ലഭിക്കാൻ നാട്ടിലെ ഡ്രൈവിങ് ലൈസൻസ് (കാലാവധിയുള്ളത്) വേണം. ദുബായിലെ ലേണേഴ്‌സ് ടെസ്റ്റ് പാസാകുകയും റോഡ് ടെസ്റ്റ് വിജയിക്കുകയും ചെയ്യണം.

Read Also: സാമ്പത്തിക പ്രതിസന്ധി: കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ പ്രവർത്തനം നിലച്ചു

മറ്റ് എമിറേറ്റുകളിൽ നിന്ന് ഗോൾഡൻ വിസ ലഭിച്ചവർ ദുബായിൽ താമസിക്കുന്നു എന്നു തെളിയിക്കാൻ ഇജാരി അടക്കമുള്ള രേഖകൾ സമർപ്പിക്കണം. അല്ലെങ്കിൽ കമ്പനിയുടെ ട്രേഡ് ലൈസൻസ് നൽകണം. ദുബായിൽ സ്ഥാപനത്തിന്റെ ശാഖയുണ്ടെന്ന് തെളിയിക്കാൻ വേണ്ടിയാണിത്.

ദുബായ് എമിറേറ്റിലാണെന്ന് സാക്ഷ്യപ്പെടുത്തി കമ്പനിയുടെ റസിഡൻഷ്യൽ സർട്ടിഫിക്കറ്റും സ്വീകരിക്കും. ഇതിൽ ഡ്രൈവിങ് ലൈസൻസ് ആവശ്യമാണെന്ന കാര്യം വ്യക്തമാക്കണം. 21 വയസ്സ് തികയാത്തവർക്ക് ഡ്രൈവിങ് ലൈസൻസ് നൽകാൻ 100 ദിർഹമാണ് നിരക്ക്. 21 നു മുകളിലുള്ളവർ 300 ദിർഹവും നൽകണം. അതേസമയം, ലൈസൻസ് പുതുക്കാൻ വൈകിയാൽ 10 ദിർഹമാണ് പ്രതിമാസം അധിക നിരക്ക് ഈടാക്കുക. ആർടിഎ വെബ്‌സൈറ്റ് വഴി ഡ്രൈവിങ് ലൈസൻസ് പുതുക്കാം.

Read Also: ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരു അന്വേഷണവും ഉണ്ടാകില്ല: ഒരു കേന്ദ്ര ഏജന്‍സികളും വേട്ടയാടില്ലെന്ന് മനീഷ് സിസോദിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button