Latest NewsNewsBusiness

ഈ സേവനങ്ങൾ ഇനി ഓൺലൈനായി ലഭിക്കും, ആർടിഒ ഓഫീസിൽ പോകേണ്ടതില്ലെന്ന് കേന്ദ്രം

ആധാർ ഇല്ലാത്തവർക്ക് ആർടിഒ ഓഫീസിൽ നേരിട്ട് എത്തിയാൽ മാത്രമേ സേവനങ്ങൾ ലഭിക്കുകയുള്ളൂ

ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ നിരവധി സേവനങ്ങൾ ഓൺലൈൻ മുഖാന്തരം ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, 58 സേവനങ്ങളാണ് ഓൺലൈൻ മുഖാന്തരം ലഭ്യമാക്കുകയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

സേവനങ്ങൾ ഓൺലൈൻ ആക്കുന്നതോടെ ആർടിഒ ഓഫീസിലെ തിരക്ക് കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. കൂടാതെ, ഉപഭോക്താക്കളുടെ സമയം ലാഭിക്കാനും ഉപകരിക്കുന്നതാണ്. അതേസമയം, ആധാർ ഇല്ലാത്തവർക്ക് ആർടിഒ ഓഫീസിൽ നേരിട്ട് എത്തിയാൽ മാത്രമേ സേവനങ്ങൾ ലഭിക്കുകയുള്ളൂ..

Also Read: ഗ്രീന്‍ ടീയില്‍ പഞ്ചസാര ചേര്‍ത്ത് കുടിയ്ക്കുന്നവർ അറിയാൻ

റിപ്പോർട്ടുകൾ പ്രകാരം, ലേണേഴ്സ് ലൈസൻസിനുള്ള അപേക്ഷ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, രാജ്യാന്തര ഡ്രൈവിംഗ് പെർമിറ്റ്, വാഹന രജിസ്ട്രേഷൻ, വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറൽ തുടങ്ങിയ 58 ഓളം സേവനങ്ങളാണ് ഓൺലൈനിലൂടെ ലഭിക്കുന്നത്. ആധാർ വിശദാംശങ്ങൾ കൈമാറിയതിനുശേഷം മാത്രമാണ് ഈ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button