Latest NewsKeralaNews

ബാലഭാസ്‌കറിന്റെ മരണം : ദുരൂഹത ഉളവാകുന്ന ചില സംഭവങ്ങള്‍ നടന്നു : ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഒരു കോതമംഗലം സ്വദേശിനി വഴി മൊഴി മാറ്റി പറയണമെന്ന് ആവശ്യപ്പെട്ട് തന്നെ തേടിയെത്തി .. എത്തിയത് ജാഗ്വറില്‍ ..കലാഭവന്‍ സോബി സിബിഐയ്ക്ക് മുന്നില്‍ നുണപരിശോധനയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍

കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം , ദുരൂഹത
ഉളവാകുന്ന ചില സംഭവങ്ങള്‍ നടന്നു. ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഒരു കോതമംഗലം സ്വദേശിനി വഴി മൊഴി മാറ്റി പറയണമെന്ന് ആവശ്യപ്പെട്ട് തന്നെ തേടിയെത്തിയതായി കലാഭവന്‍ സോബി സിബിഐയ്ക്ക് മുന്നില്‍ നുണപരിശോധനയില്‍ വെളിപ്പെടുത്തി.
അപകട മരണത്തില്‍ മൊഴി മാറ്റി പറയാന്‍ മൂന്നു തവണ തന്റെയടുത്ത് മധ്യസ്ഥ ശ്രമവുമായി ആളുകളെത്തിയെന്നു കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സിബിഐ നടത്തിയ നുണ പരിശോധനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

Read Also : ഹത്രാസ് കൂട്ടബലാത്സംഗ കേസ് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു

ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഒരു കോതമംഗലം സ്വദേശിനി വഴിയാണ് മൂന്നു തവണയായി നാലു പേരടങ്ങുന്ന സംഘം തന്നെ കാണാനെത്തിയത്. വന്നവര്‍ പണം വാഗ്ദാനം ചെയ്തതായും സോബി പറയുന്നു. ഇവര്‍ വാഹനത്തില്‍ വന്നിറങ്ങുമ്പോള്‍ മുതലുള്ള വിഡിയോ ദൃശ്യങ്ങളും പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്. സംസാരം മാത്രമേ ഇല്ലാത്തതുള്ളൂ. ആവശ്യപ്പെട്ടാല്‍ ഇവ ഹാജരാക്കാമെന്നും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

2019 നവംബര്‍ മാസത്തിലും ഡിസംബര്‍ അവസാനവും ജനുവരി 18നുമാണ് ഇവര്‍ തന്നെ സമീപിച്ചത്. നാലു പേര്‍ വീതമാണ് വന്നത്. ഇവരില്‍ ഒരാള്‍ മാത്രമാണ് മൂന്നു പ്രാവശ്യവും സംഘത്തിലുണ്ടായിരുന്നത്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന യുവതി പറഞ്ഞതനുസരിച്ചാണ് വരുന്നത് എന്നും ഇവര്‍ പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്താണ് ഇസ്രായേലിലുള്ള യുവതി എന്നാണ് പറഞ്ഞത്.

അവസാനം വന്നത് ഒരു ജാഗ്വാര്‍ കാറിലായിരുന്നെങ്കില്‍ അതിനു മുമ്പ് ഒരു തവണ ബിഎംഡബ്ല്യു കാറിലും ഒരു തവണ ഫോര്‍ച്യൂണറിലുമാണ് വന്നത്. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ആ സമയത്തു തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്. ഈ നഴ്‌സിന്റെ പേരു വിവരങ്ങള്‍ പുറത്ത് ആരോടും വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണ സംഘത്തെ ഇവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പടെ നല്‍കിയിട്ടുണ്ട്. ഇനി സിബിഐ അന്വേഷണ സംഘം അവരെ വിളിച്ചു വരുത്തി ചോദിക്കട്ടെ. താന്‍ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ ലഭിച്ചില്ലെന്നും സോബി പറയുന്നു.

മൂവാറ്റുപുഴയില്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ പിടികൂടിയപ്പോള്‍ തന്നെ കാണാന്‍ വന്ന സംഘത്തിലുള്ള ആളാണോ എന്ന് ആദ്യം സംശയിച്ചിരുന്നു. പലരോടും ചോദിച്ച് മാസ്‌ക് ഇല്ലാത്ത ഫോട്ടോ എടുപ്പിച്ചിരുന്നു. പിന്നീട് ആള്‍ ഇതല്ലെന്നു ഉറപ്പിച്ചു. താന്‍ ഉദ്യോഗസ്ഥരോട് ഈ വിവരങ്ങള്‍ അറയിച്ച ശേഷം ഇവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button