KeralaLatest NewsNews

ജസ്ന തിരോധാനക്കേസ്: മുണ്ടക്കയത്തെ ലോഡ്ജ് പരിശോധിച്ച് സിബിഐ

കോട്ടയം: ജസ്നാ തിരോധാനക്കേസില്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെ മൊഴിയാണ് സിബിഐ രേഖപ്പെടുത്തിയത്. ലോഡ്ജിലും സിബിഐ സംഘം പരിശോധന നടത്തി.

Read Also; നിര്‍ത്തിയിട്ട ബസിനുള്ളില്‍ 16കാരിയെ കൂട്ടബലാത്സാഗത്തനിരയാക്കി,ഡ്രൈവറും കണ്ടക്ടറും അടക്കം 5 പേര്‍ അറസ്റ്റില്‍

ജസ്നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മുണ്ടക്കയം സ്വദേശിനിയുടെ മൊഴി രേഖപ്പെടുത്തിയില്ല. മുണ്ടക്കയത്ത് എത്തിയ സിബിഐ സംഘം കേസിന്റെ മറ്റ് വിവരങ്ങളും ശേഖരിച്ചു.

മുണ്ടക്കയം സ്വദേശിനിയുടെ മൊഴിയെടുക്കാന്‍ സിബിഐ ഇന്ന് എത്തുമെന്ന് അറിയിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ലോഡ്ജില്‍ വച്ച് ജസ്‌നയെ കണ്ടു എന്നായിരുന്നു മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തല്‍.
ജസ്‌നയുടെ രൂപസാദൃശ്യമുള്ള യുവതിക്കൊപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.

അതേസമയം നേരത്തെ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തെ കുറിച്ചും സിബിഐ പരിശോധിക്കും. വെളിപ്പെടുത്തലിന് പിന്നാലെ ഇത് നിഷേധിച്ചുകൊണ്ട് ജെസ്‌നയുടെ പിതാവ് തന്നെ രംഗത്ത് വന്നിരുന്നു. വിവരം പരിശോധിച്ചുവെന്നും, അന്വേഷണം വഴിതെറ്റിക്കാനാണ് ശ്രമമെന്നും പിതാവ് പറഞ്ഞിരുന്നു. തന്നോടുള്ള വൈരാഗ്യമാണ് നിലവിലെ ആരോപണത്തിന് പിന്നില്‍ എന്നാണ് ലോഡ്ജ് ഉടമയും പറയുന്നത്. എന്നാല്‍ പുറത്തു പറയാതിരുന്നത് ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയത് കൊണ്ടാണെന്നാണ് മുണ്ടക്കയം സ്വദേശിനി പറയുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button