COVID 19Latest NewsNewsInternationalKuwaitGulf

കോവി‍ഡ് പ്രതിസന്ധിയ്ക്കിടെ വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരു സന്തോഷവാർത്ത

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും തൊഴിലിടങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യുന്നതിനിടെ നിരവധി അവസരങ്ങളാണ് തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത്.

Read Also : “ബി.ജെ.പിയും യു.ഡി.എഫും എന്തൊക്കെ ചെയ്താലും കേരളത്തിലെ ജനങ്ങള്‍‌ എല്‍.ഡി.എഫിന് തന്നെ തുടര്‍ഭരണം സമ്മാനിക്കും “: സി പി എം 

കോവിഡ് അടച്ചുപൂട്ടലിനു ശേഷം കുവൈറ്റില്‍ തുടരുകയും ജോലി നഷ്ടപ്പെടുകയും ചെയ്തവരെ തേടിയാണ് പുതിയ അവസരങ്ങളെത്തുന്നത്. കോവിഡ് കാലത്ത് പിരിച്ചുവിടപ്പെട്ട തസ്തികകളിലേയ്ക്കും ജീവനക്കാര്‍ നാട്ടിലേയ്ക്ക് മടങ്ങിയ ഒഴിവിലുള്ള തസ്തികകളിലേയ്ക്കുമാണ് കമ്ബനികള്‍ വീണ്ടും നിയമനങ്ങള്‍ നല്‍കുന്നത്. ഇതോടെ ജോലി നഷ്ടപ്പെട്ടിട്ടും നാട്ടില്‍ പോകാന്‍ കൂട്ടാക്കാതെ പ്രതീക്ഷയോടെ കുവൈറ്റില്‍ തുടര്‍ന്നവര്‍ക്ക് ഇത് ആശ്വാസ വാര്‍ത്തയാണ്.

അതേസമയം കോവിഡ് കാലത്ത് നാട്ടിലേയ്ക്ക് പോകുകയും ഇതുവരെ മടങ്ങിവരാതിരിക്കുകയും ചെയ്തവര്‍ക്ക് കാര്യങ്ങള്‍ അത്ര ശോഭനമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ മിക്കവരെയും പിരിച്ചുവിടുന്നതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button