തൃശൂർ: വീടില്ലാത്ത പ്ലസ്ടു വിദ്യാർഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാൻ അനിൽ അക്കര എംഎൽഎ കാത്തിരുന്നിട്ടും ആരും എത്തിയില്ല. പുറമ്പോക്കിൽ താമസിക്കുന്ന ദരിദ്രയായ താനും അമ്മയും ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വടക്കാഞ്ചേരി ഫ്ലാറ്റിൽ അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്തു ഫ്ലാറ്റിനെതിരെ ആരോപണം ഉന്നയിച്ച് അതു പൊളിക്കരുതെന്നും നീതു ജോണ്‍സൻ എന്ന പ്ലസ് ടു വിദ്യാർഥിനി എഴുതി എന്നു പറയുന്ന കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടി വടക്കാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. എന്നാൽ നീതു എന്ന കുട്ടി ഈ സ്‌കൂളിൽ പഠിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
Read also: കുടിവെള്ളത്തിൽ തലച്ചോര്‍ തിന്നുന്ന അമീബയുടെ സാന്നിധ്യം: ജനങ്ങൾ ഭീതിയിൽ
ഈ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണു നീതു ജോൺസന്റെ വിലാസത്തിലെ സ്ഥലമായ മങ്കരയിൽ 2 മണിക്കൂർ റോഡരികിൽ കാത്തിരിക്കുമെന്ന് അനിൽ അക്കര അറിയിച്ചത്. രമ്യ ഹരിദാസ് എംപിയും കോൺഗ്രസ് കൗൺസിലര്‍ സൈറാ ബാനുവും അനിലിന്റെ ഒപ്പമുണ്ടായിരുന്നു. എന്നാൽ മണിക്കൂറുകൾ കാത്തിരുന്നിട്ടും ആരും വന്നില്ല. കുട്ടിയും അമ്മയും ഇനിയും ഏതു സമയത്തുവന്നാലും സഹായിക്കുമെന്നും വീടുവച്ചു കൊടുക്കുമെന്നും പറഞ്ഞാണ് അനിലും രമ്യയും കാത്തിരിപ്പ് അവസാനിപ്പിച്ചത്.
Post Your Comments