Latest NewsNewsInternational

കുടിവെള്ളത്തിൽ തലച്ചോര്‍ തിന്നുന്ന അമീബയുടെ സാന്നിധ്യം: ജനങ്ങൾ ഭീതിയിൽ

ടെക്‌സാസ്: സൗത്ത് ടെക്സാസിലെ എട്ടു സിറ്റികളില്‍ പൈപ്പുവഴി വിതരണം ചെയുന്ന കുടി വെള്ളത്തില്‍ ബ്രെയിന്‍ ഈറ്റിംഗ് അമീബിയ എന്നറിയപ്പെടുന്ന സൂക്ഷ്മജീവിയെ കണ്ടെത്തിയതായി റിപ്പോർട്ട്. ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ടാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലേക് ജാക്‌സണ്‍ നഗരത്തില്‍ ജോസിയ മാക് ഇന്റര്‍ എന്ന ആറുവയസ്സുകാരന്‍ നെയ്‌ഗ്ലേറിയ ഫൗലേറി ബാധിച്ചു മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ വീട്ടിലെ ഗാര്‍ഡന്‍ ഹോസിന്റെ ടാപ്പില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തി.

Read also:  ഞങ്ങൾക്ക് അച്ഛനെ നഷ്ടമായി: അജിത് ഇക്കാര്യത്തിൽ എന്തു ചെയ്തു എന്നതിനെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല: പ്രതികരണവുമായി എസ്പിബിയുടെ മകൻ

ഇത്തരം സൂക്ഷ്മജീവികളില്‍ നിന്നുള്ള അസുഖം വളരെ അപൂര്‍വ്വമായി മാത്രമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ടെക്‌സാസ് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇവ മൂക്കിലൂടെ തലച്ചോറിലേക്കെത്തിയാല്‍ ഗുരുരതമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. രോഗം ബാധിച്ചാല്‍ ഒരാഴ്ച്ചകൊണ്ട് മരണംവരെ സംഭവിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഫൗളേരിയെ കണ്ടെത്തിയ ജല സ്രോതസ്സുകള്‍ അണുവിമുക്തമാക്കുകയാണെന്ന് ടെക്‌സാസിലെ ജലവിതരണ വകുപ്പ് ജീവനക്കാര്‍ അറിയിച്ചു.വെള്ളം ഉപയോഗിക്കുകയാണെങ്കില്‍ തിളപ്പിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും നിര്‍ദേശമുണ്ട്. 1983-നും 2010-നും ഇടയില്‍ നെയ്‌ഗ്ലേറിയ ഫൗലേറി ബാധിച്ച്‌ 28 പേരാണ് മരിച്ചതെന്ന്‌ ടെക്‌സാസ് ആരോഗ്യ അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button