Latest NewsNewsIndia

‘ഓരോ ഭാരതീയന്റെയും പ്രതികാരം’; പാകിസ്ഥാന്റെ നെഞ്ചിൽ ഇന്ത്യൻ സൈനികർ സംഹാര താണ്ഡവമാടിയ ദിനം

ഇന്നത്തെ ഇന്ത്യ ഇതാണെന്ന് പാകിസ്താൻ ഞെട്ടലോടെ തിരിച്ചറിഞ്ഞ ദിവസം 2016 സെപ്റ്റംബർ 28 . നിയന്ത്രണരേഖകടന്ന് മൂന്ന് കിലോമീറ്റർവരെ ഉളളിലെത്തി പാക് അധിനിവേശ കാശ്മീരിലെ ഭീകരരെയും അവരുടെ താവളങ്ങളെയുംഭസ്മമാക്കുകയായിരുന്നു. അതിർത്തി കടന്ന് ഇന്ത്യ നടത്തിയ ആ സർജ്ജിക്കൽ സ്ട്രൈക്ക് ഓരോ ഭാരതീയന്റെയും പ്രതികാരമായിരുന്നു . ഈ മണ്ണിൽ ചിന്തിയ 17 സൈനികരുടെ രക്തത്തിനു ഇന്ത്യ പക വീട്ടിയപ്പോൾ കൊല്ലപ്പെട്ടത് 45 ഭീകരരും.

ഇന്ത്യ സേനയുടെകരുത്ത് തെളിയിച്ച ആ സർജിക്കൽ സ്ട്രൈക്കിന് ഇന്ന് നാലാണ്ട് തികയുകയാണ്. സർജിക്കൽ സ്ട്രൈക്കിന് മറുപടി തരുമെന്ന് പാകിസ്ഥാൻ വീമ്പളക്കിയെങ്കിലും വർഷം നാലുകഴിഞ്ഞിട്ടും ഒരു ചെറുവിരൽപോലും അനക്കാൻ അവർക്ക് ധൈര്യം വന്നിട്ടില്ല.

സെപ്റ്റംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം നടന്നത്. അന്ന് സൈനിക ക്യാംപിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യന്‍ ജവാന്മാരായിരുന്നു. ഉറിയിലെ ആക്രമണത്തിന് തൊട്ടുമുമ്പ് പത്താൻകോട്ടെ വ്യോമസേനയുടെ ആസ്ഥാനത്തും ഭീകരാക്രമണം നടന്നിരുന്നു.ഏഴ് സൈനികരാണ് അന്ന് വീരമൃത്യുവരിച്ചത്. ഉറിയിലെ ആക്രമണത്തിന് ശേഷം സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.അന്വേഷണം പൂർത്തിയായതോടെ ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമായി. തെളിവുകൾ സഹിതം ഇക്കാര്യം പാകിസ്ഥാനെ അറിയിച്ചെങ്കിലും അവർ നിഷേധിച്ചു.ഇതോടെയാണ് തിരിച്ചടി നൽകാൻ തീരുമാനിച്ചത്.

ഇതിനായി 20 അംഗ കമാൻഡോ സംഘത്തെ തയ്യാറാക്കി. മിന്നലാക്രമണത്തിന് എൻഎസ്എയുടെ അനുമതി ലഭിച്ചു . കണ്ണിൽ കാണുന്ന മുഴുവൻപേരെയും കൊലപ്പെടുത്താനായിരുന്നു സംഘാംഗങ്ങൾക്കു നൽകിയിരുന്ന നിർദേശം. അർധരാത്രിയോടെ ഭീകരരുടെ നാലു കേന്ദ്രങ്ങളിലും ഒരേസമയം ആക്രമണം. താവളത്തിനു സമീപത്തെ കാവൽക്കാരെ സ്നൈപർമാർ വെടിവച്ചിട്ടു. ശേഷിച്ച ഭീകരർക്കു നേരെ കമാൻഡോ സംഘത്തിന്റെ കനത്ത മിന്നലാക്രമണം. വാഹനങ്ങളും ആയുധപ്പുരകളും തകർത്തു.

Read Also :  കോവിഡ് വ്യാപനം രൂക്ഷം; സർക്കാരിനെതിരെ പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല

കമാൻഡോ ഓപറേഷന്റെ ലൈവ് ദൃശ്യങ്ങൾ ന്യൂഡൽഹിയിൽ ‘കമാൻഡ് സെന്ററി’ലിരുന്ന് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഡിജിഎംഒയും ഇന്റലിജൻസ് തലവന്മാരും എൻടിആർഒ തലവനും വിവിധ സേനാതലവന്മാരും കണ്ടു. ഏഴ് ‘ലോഞ്ച് പാഡുകള്‍’ തകർത്തു, 45 ഭീകരരെ കൊലപ്പെടുത്തി.സെപ്റ്റംബർ28ന് അർധരാത്രി ആരംഭിച്ച് 29നു രാവിലെ ഒൻപതോടെ ബേസ് ക്യാംപിലേക്ക് കമാൻഡോസ് എത്തിയതോടെ ദൗത്യം സമ്പൂർണ വിജയമായി. പിറ്റേന്ന് ഇന്ത്യതന്നെയാണ് സർജിക്കൽ സ്ട്രൈക്ക് നടത്തിയ വിവരം പുറത്തുവിട്ടത്. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് തിരിച്ചടി പ്രതീക്ഷെച്ചെങ്കിലും അവർ മാളത്തിൽ ഒളിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button