തിരുവനന്തപുരം : ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിൽ തീരുമാനമെടുക്കാനായി മുഖ്യമന്ത്രി വിളിച്ച ദേവസ്വം പ്രതിനിധികളുടെ യോഗം ഇന്ന്. ശബരിമലയിൽ ഭക്തരെ എന്ന് മുതൽ പ്രവേശിപ്പിക്കാം, ഒരേസമയം എത്രപേർക്ക് ക്ഷേത്രത്തിൽ പ്രവേശനം നടത്താം തുടങ്ങിയ കാര്യത്തിൽ യോഗശേഷം തീരുമാനം ഉണ്ടാകും എന്നാണ് സൂചന. ഇന്ന് രാവിലെ പത്ത് മണിക്ക് ഓൺലൈനായാണ് യോഗം ചേരുക.
മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം പ്രസിഡന്റ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. രാജ്യത്ത് അൺലോക്ക് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചിരുന്നു.
എന്നാൽ ശബരിമലയിൽ ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു ദേവസ്വം ബോർഡ്. മണ്ഡല പൂജയ്ക്ക് നടതുറക്കാൻ മാസങ്ങൾ അവശേഷിക്കുന്ന സാഹചര്യത്തിലാണ് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ദേവസ്വം ബോർഡ് യോഗം ചേരുന്നത്.
Post Your Comments