Latest NewsKeralaNews

ശബരിമല ദര്‍ശനത്തിനെത്തിയ 8 വയസ്സുകാരിയെ അപമാനിക്കാന്‍ ശ്രമം: ഹോട്ടൽ ജീവനക്കാരൻ കസ്റ്റഡിയില്‍

കോട്ടയം : ശബരിമല ദര്‍ശനത്തിനെത്തി എട്ട് വയസ്സുകാരിയായ തീര്‍ത്ഥാടകയെ ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. തമിഴ്‌നാട് സ്വദേശി ജയപാലനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്.സംഭവത്തെ തുടര്‍ന്ന് എരുമേലി റാന്നി റോഡിലെ താല്‍ക്കാലിക ഹോട്ടല്‍ അടപ്പിക്കുകയും ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

Read Also  :  ക​ണ്ണൂ​രി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട : കൂ​ട്ടു​പു​ഴ ചെ​ക്ക് പോ​സ്റ്റിന് സമീപത്തു നിന്നും പിടികൂടിയത് 200 കി​ലോ ക​ഞ്ചാ​വ്

ഇന്ന് രാവിലെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ തീര്‍ത്ഥാടക സംഘത്തിലെ കൊച്ചുകുട്ടിയെ ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും സംഘടന നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് എരുമേലി റാന്നി റോഡിലെ താല്‍ക്കാലിക ഹോട്ടല്‍ അടപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button