Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

ലോകം കോവിഡിനെതിരെ പോരാടുന്നതിന്റെ മറവിൽ പാകിസ്ഥാൻ പട്ടികയിൽ നിന്ന് മാറ്റിയത് 4000 ഭീകരരെ

ജനീവ: യുഎൻ പൊതുസഭയിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ. യുഎൻ പൊതുസഭയിൽ ജമ്മു കശ്മീർ വിഷയം പാക്കിസ്ഥാൻ ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പ്രതികരിച്ചത്. കോവിഡിനെതിരെ പോരാടുമ്പോൾ പാക്കിസ്ഥാൻ ലോകത്തിന്റെ കണ്ണുപൊത്തി 4000 ഭീകരരെയാണ് ഭീകരപട്ടികയിൽനിന്നു നീക്കിയത്. ഇന്ത്യയ്ക്കെതിരെ അതിർത്തി കടന്നുള്ള തീവ്രവാദം നടത്താൻ പാക്ക് അധിനിവേശ കശ്മീരിലെ സ്ഥലങ്ങൾ ഉപയോഗിക്കുന്നുവെന്നും ഭീകരർക്കായി ലോഞ്ച് പാഡുകളും പൂർണ പരിശീലന ക്യാംപുകളും സംഘടിപ്പിക്കുന്നുവെന്നും യുഎന്നിലേക്കുള്ള ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പവൻ ബധെ വ്യക്തമാക്കി.

Read also: ഇന്ത്യയുടെ അടുത്ത ധോണി സഞ്ജുവാണെന്ന് താൻ പ്രവചിച്ചിരുന്നതായി തരൂർ: സഞ്ജു മറ്റൊരു ധോണിയാകേണ്ട കാര്യമില്ലെന്ന് ഗംഭീറും ശ്രീശാന്തും

ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ച് സ്വന്തം പരിധിയിൽപ്പെട്ട ന്യൂനപക്ഷത്തിന്റെ ശബ്ദമാണ് അവർ അവഗണിക്കുന്നത്. ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന കേന്ദ്രമാണ്‌ പാക്കിസ്ഥാനെന്ന് വിവിധ രാജ്യാന്തര സംഘടനകൾ തന്നെ അറിയിച്ചതാണ്. നൂറുകണക്കിന് ക്രിസ്ത്യാനികളാണ് അവിടെ മരിക്കുന്നത്. ഇതിൽ പലരുടെയും മരണം ഭയാനകമാണ്. മതസ്വാതന്ത്ര്യത്തിനു പകരം തലയറുക്കൽ മാത്രമാണ് ലഭിക്കുകയെന്ന് പാക്കിസ്ഥാനിലെ മത, വംശീയ ന്യൂനപക്ഷങ്ങൾക്ക് അറിയാമെന്നും പവൻ ബധെ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button