ലഡാക്കില്‍ പാംഗോങ് തടാകത്തിനു സമീപം ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈന്യം പിന്‍മാറാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ യുദ്ധടാങ്കുകളും സൈനികരേയും വിന്യസിച്ച് ഇന്ത്യ. ദേശീയ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിഡിയോയിലാണ് കൂടുതല്‍ സൈനികരും ടാങ്കുകളും വിന്യസിച്ചിരിക്കുന്നത് വ്യക്തമാക്കുന്നത്. ടി-90 ടാങ്കുകള്‍, ബിഎംപി വാഹനങ്ങള്‍ എന്നിവയാണ് വിന്യസിച്ചിരിക്കുന്നത്.
Read Also : ഇന്തോ- നേപ്പാൾ അതിർത്തിയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി പാകിസ്താൻ
മൈനസ് 40 ഡിഗ്രിയില്‍ പോലും പ്രവര്‍ത്തിക്കുന്നവയാണ് ബിഎംപി വാഹനങ്ങള്‍. ദുര്‍ഘടമായ ഭൂപ്രദേശത്ത് ശക്തമായ സൈനിക വിന്യാസം നടത്തിയെന്ന് മേജര്‍ ജനറല്‍ അരവിന്ദ് കപൂര്‍ പറഞ്ഞു. ഈ മേഖലയില്‍ ടാങ്കുകളും യുദ്ധോപകരണങ്ങളും വലിയ തോക്കുകളും സൂക്ഷിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്കില്‍ പാംഗോങ് തടാകത്തിനു സമീപത്തായാണ് ചൈന കടന്നുകയറാന്‍ ശ്രമം നടത്തുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ ആരംഭിച്ച പ്രശ്‌നം ഇപ്പോഴും തുടരുകയാണ.് ഓഗസ്റ്റ് 29നും 30നും രാത്രിയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, ടാങ്കുകളടക്കമുള്ളവ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. ഇരു രാജ്യങ്ങളുടേയും വിദേശ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ചൈന റോക്കറ്റ് വിക്ഷേപണ യന്ത്രമടക്കമുള്ളവ അതിര്‍ത്തിയിലെത്തിച്ചു.
Post Your Comments