Latest NewsNewsIndia

അതിർത്തി തർക്കം: ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിൽ നടത്തിയ ചർച്ചകൾ പൂർത്തിയായി

ലഡാക്ക്: അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിൽ നടത്തിയ ചർച്ചകൾ പൂർത്തിയായി. കിഴക്കൻ ലഡാക്കിലെ ദൗലത്ത് ബേഗ് ഓൾഡിയിലും ചുഷൂലുമാണ് ചർച്ചകൾ നടന്നത്. കഴിഞ്ഞ ആറ് ദിവസം നീണ്ടുനിന്ന മേജർ ജനറൽ തല ചർച്ചകളിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തു.

മോദി സർക്കാരിന്റെ യോജിച്ച ശ്രമങ്ങൾക്ക് ശേഷമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള 19-ാം റൗണ്ട് കോർപ്സ് കമാൻഡർ ചർച്ചകൾ നടന്നത്. എൻഎസ്എ അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി വിപുലമായ ചർച്ചകൾ നടത്തിയതിന് ശേഷമാണ് ലെഫ്റ്റനന്റ് ജനറൽ തലത്തിൽ ചർച്ചകൾ നടന്നത്.

നഴ്സിംഗ് ജോലിയ്ക്കായി യുഎഇയിൽ എത്തി ചതിയിൽ അകപ്പെട്ടത് മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഓഗസ്റ്റ് 19 നാണ് ഇന്ത്യയും ചൈനയും ഡിബിഒയിലും കിഴക്കൻ ലഡാക്കിലെ ചുഷുൽ സെക്ടറിലും മേജർ ജനറൽ തല ചർച്ചകൾ ആരംഭിച്ചത്.

‘ആഗസ്റ്റ് 13-14 തീയതികളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്ലിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള കോർപ്സ് കമാൻഡർ ചർച്ചകളുടെ ഫലമായാണ് മേജർ ജനറൽ തല ചർച്ചകൾ നടന്നത്. രണ്ട് സ്ഥലങ്ങളിലെയും ചർച്ചകൾ അവസാനിച്ചു. പ്രശ്നം പരിഹരിക്കാൻ സൈന്യം ഉന്നത തലത്തിൽ നിന്ന് നിർദ്ദേശങ്ങൾ തേടും,’ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button