കുവൈറ്റ്: വിദേശികൾക്ക് ആശ്വാസകരമായ തീരുമാനവുമായി കുവൈറ്റ്. യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ 34 വിദേശ രാജ്യങ്ങളിളെ വിദേശികള്‍ക്ക് ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ കുവൈറ്റിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സലേ അറിയിച്ചു. ഇതോടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അവരുടെ ജീവനക്കാരെ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരുവാന്‍ സാധിക്കും.
ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം യാത്ര നടത്തേണ്ടത്. മടങ്ങി വരുന്നവരുടെ പേരുകളും തൊഴിൽ വിവരങ്ങളും പരിശോധിച്ച ശേഷം യാത്ര ചെയ്യാന്‍ അനുമതി നല്കിയ പത്ത് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തതിനുശേഷം യാത്രാ അനുമതിക്കുളള അപേക്ഷ സമര്‍പ്പിക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Post Your Comments