മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 189 പോലീസ് ഉദ്യോഗസ്ഥര്‍ക്ക്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 22,818 ആയി. 245 പോലീസുകാരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,921 പേര്‍ക്ക് ആണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13,51,153 ആയി. 180 പേര്‍കൂടി മരിച്ചതോടെ അകെ മരിച്ചവരുടെ എണ്ണം 35,751 ആയി.
അതേസമയം കര്‍ണാടകയില്‍ ഇന്ന് 6892 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5,82,458 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ 59 പേര്‍ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8641 ആയി. 4,69,750 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,04,048 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍. ആന്ധ്രാപ്രദേശില്‍ ഇന്ന് 5487 പേര്‍ക്കാണ് രോഗം ബാധിച്ചത്.
Post Your Comments