വാട്ടര്‍ സ്കീയിംഗ് നടത്തുന്ന ഒരു കുഞ്ഞിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. അമേരിക്കക്കാരന് റിച്ച് ഹംഫ്രീസ് എന്ന് ആറുമാസവും നാലു ദിവസവും പ്രായമുള്ള കുഞ്ഞാണ് വീഡിയോയിലെ നായകൻ. സാഹസിക കായിക ഇനമായ വാട്ടര്‍ സ്കീയിങ് നടത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയാണ് റിച്ചിപ്പോള് നേടിയത്.
യൂട്ടായിലെ പോവെല്‍ തടാകത്തിലായിരുന്നു റിച്ചിന്റെ പ്രകടനം. പ്രത്യേകം തയ്യാറാക്കിയ സ്കീയിങ് ബോര്‍ഡില്‍ ലൈഫ് ജാക്കറ്റൊക്കെയിട്ട് കമ്പിയില്‍ രണ്ട് കയ്യും പിടിച്ച് വെള്ളത്തില്‍ നീങ്ങുന്ന റിച്ചിന്റെ വീഡിയോ മാതാപിതാക്കളായ കേസിയും മിന്‍ഡിയുമാണ് ഇന്‍സ്റ്റഗ്രമില്‍ പങ്കു വെച്ചത്. റിച്ചിനൊപ്പം മറ്റൊരു ബോട്ടില്‍ തടാകത്തിലൂടെ സഞ്ചരിക്കുന്ന അച്ഛനേയും വീഡിയോയില്‍ കാണാം.
View this post on Instagram
I went water skiing for my 6 month birthday. Apparently that’s a big deal… #worldrecord
ട്വിറ്ററില്‍ ഇതുവരെ 80 ലക്ഷത്തിനടുത്ത് ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി. റിച്ചിന്റെ പ്രായം ഇത്തരത്തിലുള്ള സാഹസികതയ്ക്ക് അനുയോജ്യമല്ലെന്നും അപകടകരമാണെന്നും കുറേ പേര് വാദിച്ചപ്പോള്‍ എല്ലാ വിധ സുരക്ഷാസംവിധാനങ്ങളോടെയുമാണ് റിച്ചിന്റെ യാത്രയെന്ന് പലരും അനുകൂലിച്ചു.
Post Your Comments