കൊല്‍ക്കത്ത : ബിജെപി പുനഃസംഘടനയില്‍ പ്രതിഷേധിച്ച് ബംഗാള്‍ നേതാവ് രാഹുല്‍ സിന്‍ഹ. 40 വര്‍ഷം പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച തന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ക്കുവേണ്ടി ഒഴിവാക്കിയെന്ന് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ബിജെപിയെന്ന പാര്‍ട്ടിയെ അതിന്റെ ജനനം മുതല്‍ സേവിച്ചതിന് ലഭിച്ച ഈ പ്രതിഫലത്തേക്കാള്‍ നിര്‍ഭാഗ്യകരമായി മറ്റൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.
അതേസമയം പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയും ഇദ്ദേഹം നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ലെന്നും പാര്‍ട്ടി തീരുമാനത്തിനെതിരെയോ അനുകൂലമായോ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്താണ് ഭാവികാര്യങ്ങളെന്ന് അടുത്ത 10 ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തമാക്കുമെന്നും രാഹുല്‍ സിന്‍ഹ മുന്നറിയിപ്പെന്നവണ്ണം ട്വീറ്റില്‍ പറയുന്നു. ബംഗാളിയിലും ഹിന്ദിയിലുമായാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്.
Served @BJP4India for 40 Years as the Warrior and today just to include @AITCofficial Leaders, I have been asked to Left the Post of the Party.@narendramodi @BJP4Bengal pic.twitter.com/yN1Zok8BdV
— Rahul Sinha (@RahulSinhaBJP) September 26, 2020
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനുപം ഹസ്രയ്ക്കാണ് രാഹുല്‍ സിന്‍ഹയ്ക്ക് പകരം ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയിരിക്കുന്നത്. തൃണമൂല്‍ വിട്ടെത്തിയ മുകുള്‍ റോയ് നിര്‍ദ്ദേശിച്ചതാണ് ഇദ്ദേഹത്തിന്റെ പേരെന്നാണ് വിവരം.
Post Your Comments