ഷാര്‍ജ: ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരെ രാജസ്ഥാന് റോയല്‍സിന് 224 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്തു. സെഞ്ചുറി നേടിയ മായാങ്ക് അഗര്‍വാളിന്റെയും അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെയും മികവാണ് പഞ്ചാബിന് മികച്ച സ്കോർ നേടിക്കൊടുത്തത്. ഇരുവരും ചേര്‍ന്ന് ആദ്യം വിക്കറ്റില്‍ 183 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏഴു സിക്സറും 10 ബൌണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു മായങ്കിന്റെ സെഞ്ച്വറി.
50 പന്തില്‍ ഏഴ് സിക്സുകളും 10 ഫോറും സഹിതം 106 റണ്‍സെടുത്ത മയാങ്കിനെ ടോം കറന് പുറത്താക്കി. 54 പന്തില്‍ 69 റണ്‍സെടുത്ത രാഹുലിനെ അങ്കിത് രാജ്പൂതും പുറത്താക്കി. ഗ്ലെന്‍ മാക്സ്വെല്ലും(13) നിക്കോളാസ് പൂരനും(എട്ട് പന്തില്‍ 25) എന്നിവര്‍ പുറത്താകാതെ നിന്നു.കഴിഞ്ഞ മത്സരങ്ങളില്‍ രണ്ടു ടീമുകളും 200 മുകളില്‍ സ്കോര്‍ ചെയ്ത് ജയിച്ചവരാണ്. ചെന്നൈ സൂപ്പര്‍ കിങ്സിനെ ഇതേ വേദിയില്‍ 16 റണ്‍സിന് തകര്‍ത്താണ് രാജസ്ഥാന് മത്സരിക്കുന്നത്.
Post Your Comments