ന്യൂ ഡൽഹി : പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തിന്റെ അറുപത്തി ഒൻപതാം എപ്പിസോഡിൽ രാജ്യത്തെ കർഷകരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയം പര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ കർഷകർക്കുള്ള പങ്ക് വളരെ വലുതാണ്. കർഷകരും ഗ്രാമങ്ങളുമാണ് ആത്മനിർഭർ ഭാരതിന്റെ അടിസ്ഥാനം. കർഷകർക്ക് ഏറ്റവും ഉചിതമായ വിലയിൽ രാജ്യത്ത് എവിടെയും, ആർക്കും സാധനങ്ങൾ വിൽക്കാനാകുമെന്നും . ഇന്ത്യയിലെ കർഷകരെ ശക്തിപ്പെടുത്താനാണ് കാർഷിക ബില്ലിലൂടെ സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഓരോ ആഴ്ചയും കഥപറച്ചിലിനായി സമയം ചെലവിടാൻ ഓരോകുടുംബത്തോടും നരേന്ദ്രമാേദി അഭ്യർത്ഥിച്ചു. നമ്മുടെ സംസ്കാരത്തിന്റെ അടയാളമാണ് സാരോപദേശ കഥകൾ. വിവിധതരം നാടോടിക്കഥകൾ നമ്മുടെ രാജ്യത്ത് പ്രചാരത്തിലുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുളള കഥകളെ ജനപ്രിയമാക്കുന്ന നിരവധി സംരംഭങ്ങളുണ്ട്. മറാത്തിയിൽ വ്യാവരേ ദേശ്പാണ്ഡെ, ഗുജറാത്തിൽ യോഗിത ബൻസൻ അഹുജാവോ എന്നിവരെല്ലാം കഥാരംഗത്ത് അഭിനന്ദനാർഹമായ പ്രവർത്തനമാണ് നടത്തുന്നത്. കുടുംബങ്ങളുടെ കഥപറച്ചിലിൽ രാജ്യത്തിന്റെ അഭിമാനങ്ങളായ വ്യക്തിത്വങ്ങളെക്കുറിച്ചുളള കഥകളായിരിക്കണം കൂടുതൽ ഉൾപ്പെടുത്തേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments