വളർത്തുമൃഗങ്ങളെ ഇഷ്ടമല്ലാത്ത കുട്ടികളുണ്ടാവില്ല. അവർക്കൊപ്പമുള്ള കളികളും അവരുടെ പരിചരണവുമെല്ലാം കുട്ടികൾ ഏറെ ഇഷ്ടമുള്ള കാര്യങ്ങളാണ്. അങ്ങന വളർത്തുമൃഗത്തെ പരിചരിക്കുന്ന ഒരു കുരുന്നിന്റെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
തന്റെ വളർത്തുനായയ്ക്കൊപ്പം ഒരു കിടക്കയിൽ വീഡിയോയും കണ്ടിരിക്കുന്ന പെണ്‍ക്കുട്ടിയെ ആണ് ഇവിടെ കാണുന്നത്. വീഡിയോ കാണുന്നതിനിടയിൽത്തന്നെ നായയെ തലോടുകയാണ് ഈ കുരുന്ന്.
How beautiful is this guys ??❤️❤️ pic.twitter.com/KPUbkMdsMG
— ⚽ Simon BRFC Hopkins ⚽ (@HopkinsBRFC) September 24, 2020
‘സൈമൺ ബിആർഎഫ്സി ഹോപ്കിൻസ്’ എന്ന ട്വിറ്റർ അക്കൗണ്ടാണ് 22 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ വീഡിയോ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Post Your Comments