ലഖ്നൗ: ഭഗവാന്‍ ശ്രീകൃഷ്ണന്റെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലും അയോധ്യ മോഡല്‍ വരുന്നു. ഉത്തര്‍ പ്രദേശിലെ മഥുരയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേര്‍ന്നുള്ള പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സിവില്‍ ഹര്‍ജി. ഷാഹി ഈദ്ഗാഗ് മസ്ജിദ് പൊളിച്ച് ആ സ്ഥലം ക്ഷേത്രത്തിന് കൈമാറണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ പേരിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
read also : സമൂഹമാധ്യമങ്ങളിലെ അശ്ലീല പരാമര്‍ശം : ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ യൂട്യൂബര്‍ വിജയ് പി.നായര്‍ക്കെതിരെ കേസ്
പള്ളി നിലനില്‍ക്കുന്ന സ്ഥലത്താണ് കൃഷ്ണന്‍ ജനിച്ചത് എന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. മുഗള്‍ ഭരണാധികാരികളാണ് ക്ഷേത്രത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചതെന്നും ആരോപിക്കുന്നു. ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാഹ് മാനേജ്മെന്റ് ട്രസ്റ്റ് കമ്മിറ്റി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. ലഖ്നൗ സ്വദേശിയായ രഞ്ജന അഗ്‌നിഹോത്രി എന്ന വ്യക്തിയാണ് പ്രതിഷ്ഠയുടെ സുഹൃത്ത് എന്ന പേരില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള 13.37 ഏക്കര്‍ ഭൂമി തിരിച്ചുകിട്ടണമെന്ന് രഞ്ജന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Post Your Comments