തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ സമൂഹമാധ്യമങ്ങളിലെ അശ്ലീല പരാമര്‍ശം, യൂട്യൂബര്‍ വിജയ് പി.നായര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഡബ്ബിംഗ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് സ്ത്രീകളെ അപമാനിച്ചെന്ന കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്
Read Also :ലൈഫ് മിഷന്‍ : മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാൻ ഒരുങ്ങി സി ബി ഐ
തിരുവനന്തപുരം വെള്ളായണി സ്വദേശി വിജയ് പി. നായരെയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമിയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുക്കാതിരുന്നത് കടുത്ത പ്രതിഷേധത്തിന് നിര്‍ബന്ധിതയാക്കിയെന്ന് ഭാഗ്യലക്ഷമി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരാനാണ് വിജയ് പി.നായരുടെ ശ്രമം.
സൈക്കോളജിയില്‍ ഡോക്ടറേറ്റുണ്ടെന്ന് അവകാശപ്പെട്ട് യൂട്യൂബില്‍ വീഡിയോകള്‍ ഇട്ടിരുന്ന വിജയ് പി.നായര്‍ക്കെതിരെയാണ് മര്‍ദനവും കരിഓയില്‍ പ്രയോഗവും. വിജയ് താമസിച്ചിരുന്ന ലോഡ്ജിലെത്തി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരാണ് പ്രതിഷേധിച്ചത്.
യൂട്യൂബിലെ വീഡിയോയില്‍ സ്ത്രീകളെ പേരെടുത്ത് പറഞ്ഞും വ്യക്തികളെ തിരിച്ചറിയുന്ന തരത്തില്‍ സൂചന നല്‍കിയും കേട്ടാലറയ്ക്കുന്ന അശ്‌ളീല അധിക്ഷേപങ്ങള്‍ വിജയ് നടത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്നതോടെയാണ് ഇങ്ങിനെ പ്രതിഷേധിക്കേണ്ടിവന്നതെന്നും വിശദീകരിക്കുന്നു.
Post Your Comments