തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസവും കേസുകള്‍ ഏഴായിരം കടന്നു. ഇന്ന് 7445 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6965 സമ്പര്‍ക്ക രോഗികളാണുള്ളത്. കോഴിക്കോട് 917, എറണാകുളം 868, മലപ്പുറം 888, തിരുവനന്തപുരം 822, കൊല്ലം 666, തൃശൂര്‍ 561, പാലക്കാട് 464, ആലപ്പുഴ 426, കോട്ടയം 416, കണ്ണൂര്‍ 283, പത്തനംതിട്ട 188, കാസര്‍ഗോഡ് 238, വയനാട് 151, ഇടുക്കി 77 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗബാധ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പുതിയതായി 17 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പെടുത്തി. 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 655 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍
* തൃശൂര്‍
കട്ടക്കാമ്പല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 15), അരിമ്പൂര്‍ (സബ് വാര്‍ഡ് 6), മൂരിയാട് (സബ് വാര്‍ഡ് 15),
* കോട്ടയം
കങ്ങഴ (13), വെല്ലൂര്‍ (8), വാകത്താനം (3),
* എറണാകുളം
ഐകരനാട് (സബ് വാര്‍ഡ് 12), മുളന്തുരുത്തി (സബ് വാര്‍ഡ് 5),
* പാലക്കാട്
മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാര്‍ഡ്), 4 ),
* മലപ്പുറം
ആനക്കയം (5, 6), ചേലാമ്പ്ര (10),
* ആലപ്പുഴ
ചമ്പക്കുളം (12),
* ഇടുക്കി
പള്ളിവാസല്‍ (8),
* കോഴിക്കോട്
നരിക്കുന്ന് (സബ് വാര്‍ഡ് 8),
* പത്തനംതിട്ട ജില്ലയിലെ
ഇരവിപേരൂര്‍ (സബ് വാര്‍ഡ് 7)
Post Your Comments