ചെന്നൈ: അന്തരിച്ചസംഗീത പ്രതിഭ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് രാവിലെ 11 മണിക്ക് നടത്തും. ചെന്നൈക്ക് സമീപം റെഡ് ഹില്ലിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങുകൾ നടക്കുക. ആയിരങ്ങളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാനായി ഒഴുകിയെത്തുന്നത്. വീടിനു ചുറ്റുമുള്ള റോഡുകള്‍ അടച്ച് ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ചെന്നൈ നുങ്കംപാക്കത്തെ വീട്ടില്‍ മുന്‍ നിശ്ചയിച്ചിരുന്ന നിലയിലുള്ള പൊതു ദര്‍ശനം അവസാനിപ്പിച്ചു.
Read also: ആശങ്കയായി പുതിയ കണക്കുകൾ: കോവിഡ് രോഗികളുടെ വർധന നിരക്കിൽ കേരളം ഒന്നാമത്
രാത്രി തന്നെ എസ്‌പിബിയുടെ മൃതദേഹം റെഡ് ഹില്‍സിലെ ഫാം ഹൗസിലേക്കു മാറ്റി.ഭൗതികശരീരമുള്ള റെഡ് ഹില്‍സിലെ ഫാം ഹൗസിന്റെ സുരക്ഷയ്ക്കായി 500 പൊലീസുകാരെ നിയോഗിച്ചു. ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന സംസ്കാര ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കളും മാത്രമാണ് പ്രവേശനം ഉണ്ടാകുക.
Post Your Comments