തിരുവനന്തപുരം: ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പുതിയ രോഗികളുടെ എണ്ണത്തിലുണ്ടായ വൻ വർധന സംസ്ഥാനത്ത് ആശങ്കയാകുന്നു. പുതിയ കോവിഡ് രോഗികളുടെ വർധന നിരക്കിൽ കേരളം രാജ്യത്ത് ഒന്നാമതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ദേശീയ ശരാശരിയെ മറികടന്നാണ് രോഗവ്യാപനം. ഇതര സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ മുപ്പതു ശതമാനം വർധനയാണ് കേരളത്തിൽ. പ്രതിദിന രോഗികളുടെ എണ്ണത്തിൽ സംസ്ഥാനം നാലാമതാണ്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും കർണാടകയിലുമാണ് കേരളത്തേക്കാൾ കൂടുതൽ രോഗികളുള്ളത്.
പരിശോധനകൾ അടിസ്ഥാനമാക്കി രോഗബാധ താരതമ്യപ്പെടുത്തുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കേരളം പിന്നിലാണ്. പരിശോധനകൾ കൂടുതലുള്ള പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കേരളത്തേക്കാൾ മികച്ച നിലയിലാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ പേർ ചികിൽസയിൽ കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആറാമതാണ്. വരുന്നയാഴ്ചകളിൽ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും ഒരേ സമയം ചികിൽസയിലുള്ളവരുടെ എണ്ണം 75,000 വരെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
Post Your Comments