തിരുവനന്തപുരം: ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ക്രമക്കേട് ആരോപണത്തിൽ മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിമാരില്‍ നിന്നും സിബിഐ വിവരങ്ങള്‍ ശേഖരിക്കും. ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും അതിനാല്‍തന്നെ ലൈഫ് മിഷന്‍ ചുമതലക്കാര്‍ അന്വേഷണപരിധിയില്‍ വരുമെന്നുമാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. യുഎഇ റെഡ് ക്രസന്റുമായി യുണിടാക് ഉണ്ടാക്കിയ കരാറായതിനാൽ നേരിട്ട് വിദേശ ഫണ്ട് സ്വീകരിച്ചില്ല എന്ന സർക്കാരിന്റെ വാദം അതിനാൽ നിലനില്‍ക്കില്ലെന്നാണ് സിബിഐയുടെ എഫ്ഐആർ വ്യക്തമാക്കുന്നത്.
Read also: പത്തുവര്‍ഷമായി ലൈംഗീകമായി പീഡിപ്പിക്കുന്നു; പിതാവിനെതിരെ 23 കാരിയുടെ പരാതി
കേസിലെ മൂന്നാമത്തെ പ്രതികളുടെ പട്ടികയിൽ ലൈഫ് മിഷന്റെ ‘അണ്‍നോണ്‍ ഒഫീഷ്യല്‍സ്’ എന്ന് ചേര്‍ത്തിരിക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഭാരവാഹികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കേണ്ടിവരും. അണ്‍നോണ്‍ ഒഫീഷ്യല്‍സ് എന്നത് ലൈഫ് മിഷന്റെ ഏറ്റവും സുപ്രധാനമായ ചുമതല വഹിക്കുന്നവരും നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടുള്ളവരുമാണ്. ലൈഫ് മിഷന്റെ ചെയര്‍മാനായ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
അതിനാല്‍ ഇതിന്റെ അന്വേഷണ പരിധിയിലേക്ക് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ വരുമെന്നും ഇവരില്‍ നിന്നടക്കം വരും ദിവസങ്ങളില്‍ സിബിഐയ്ക്ക് വിവരങ്ങള്‍ തേടേണ്ടിവരുമെന്നുമാണ് സൂചന. എന്നാല്‍ പ്രതിപ്പട്ടികയിലേക്ക് ആരൊക്കെ വരുമെന്ന് പറയാനാകില്ല.
Post Your Comments