
കണ്ണൂര്‍: കെ സുധാകരന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ.സുധാകരന്‍ അറിയിച്ചു.
മന്ത്രി വി എസ് സുനില്‍കുമാറും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.മന്ത്രിമാരായ ഇപി ജയരാജന്‍, തോമസ് ഐസക് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോഗമുക്തി നേടി ഔദ്യോഗികവസതിയില്‍ നിരീക്ഷണത്തിലാണ്.
എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ഇന്നാണ് കോവിഡ് മുക്തനായി ആശുപത്രിവിട്ടത്. പാര്‍ലമെന്റില്‍ സമ്മേളനത്തിലെത്തിയ 43 എംപിമാര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Post Your Comments