“മുഖ്യമന്ത്രിയുടെ കള്ളക്കഥകള്‍ ഒരോദിവസം കഴിയുന്തോറും പൊളിയുകയാണ്. ഇപ്പോള്‍ നാലു കേന്ദ്ര ഏജന്‍സികളും കേരള സര്‍ക്കാരിനെക്കുറിച്ചുള്ള കൊണ്ടുപിടിച്ചുള്ള അന്വേഷണത്തിലാണ്. പാവപ്പെട്ടവര്‍ക്ക് വീടു വച്ചു കൊടുക്കുന്ന പദ്ധതി ഇത്ര കോലം കെട്ടതാക്കാന്‍ ഇടതു സര്‍ക്കാരിന് മാത്രമേ കഴിയൂ” ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .
Read Also : മോദി സര്‍ക്കാരില്‍ കര്‍ഷകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി
കേരളം കണ്ട ഏറ്റവും വലിയ അഴിമതി സിബിഐ അന്വേഷിക്കാന്‍ പോകുന്നു. അതിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും തദ്ദേശ സ്വയംഭരണ മന്ത്രിയെയും ചോദ്യം ചെയ്യുന്ന അവസ്ഥയാണുണ്ടാകാന്‍ പോകുന്നത്. ഇത്തരത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് അപൂര്‍വമായ കാര്യമാണ്. വിജിലന്‍സ് ചോദ്യം ചെയ്യുമോ എന്ന് പത്രലേഖകര്‍ ചോദിച്ചപ്പോള്‍ ആ പൂതി മനസിലിരിക്കട്ടെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ സിബിഐ തന്നെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പോകുന്നതിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments