Latest NewsIndiaNews

ലഹരിമരുന്നു കേസ്: നടി രാകുൽ പ്രീത് സിംഗ് എൻ സി ബി ഓഫീസിൽ ഹാജരായി

മുംബൈ: സുശാന്ത് സിംഗ് മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എൻ സി ബി) ചോദ്യം ചെയ്യലിനായി വിളിപ്പിച്ച നടി രാകുൽ പ്രീത് സിംഗ് എൻസിബി ഓഫീസിലെത്തി. ഷൂട്ടിങ്ങിനായി ഹൈദരാബാദിലായിരുന്ന നടി ഇന്നലെയോടെ മുംബൈയിൽ എത്തിയിരുന്നു.

Read also: കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ-ഇ-തായ്‌ബ ഭീകരർ കൊല്ലപ്പെട്ടു

നാളെയാണ് നടിമാരായ ദീപിക പദുക്കോൺ, സാറ അലിഖാൻ എന്നിവരെ എൻസിബി ചോദ്യം ചെയ്യുക. ഷൂട്ടിംഗിനായി ഗോവയിൽ ആയിരുന്ന ഇരുവരും ഇന്നലെ രാത്രിയോടെ മുംബൈയിൽ തിരിച്ചെത്തി. നടി ശ്രദ്ധ കപൂർനെയും നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ചോദ്യംചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. ടാലൻറ് മാനേജർ കരിഷ്മ പ്രകാശുമായി ലഹരിമരുന്ന് ആവശ്യപ്പെട്ട് നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നതാണ് ദീപികയ്ക്ക് കുരുക്കായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button