Latest NewsNewsIndia

വേശ്യാവൃത്തിയും മയക്കുമരുന്നും ഇന്ത്യയില്‍ നിയമവിധേയമാക്കണമെന്ന് പാകിസ്ഥാന്‍ വംശജയായ ബോളിവുഡ് നടി

 

മുംബൈ : മയക്കുമരുന്ന് കേസില്‍ ജയിലിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പിന്തുണയുമായി പാകിസ്ഥാന്‍ വംശജയായ ബോളിവുഡ് താരം സോമി അലി. ഇന്ത്യയില്‍ വേശ്യാവൃത്തിയും മയക്കുമരുന്നു നിയമവിധേയമാക്കണമെന്ന് താരം പറയുന്നു. ‘എത്ര ശ്രമിച്ചാലും വേശ്യാവൃത്തിയും ലഹരിമരുന്നും ഇന്ത്യപോലൊരു രാജ്യത്ത് നിന്ന് തുടച്ചുനീക്കാന്‍ സാധിക്കില്ലെന്നും ഇവ രണ്ടും നിയമവിധേയമാക്കുന്നതാണ് എറ്റവും നല്ലത്’, സോമി അലി പറഞ്ഞു. തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് അവര്‍ തന്റെ അഭിപ്രായവുമായി രംഗത്ത് വന്നത്. പാകിസ്ഥാനില്‍ ജനിച്ച് വളര്‍ന്ന സോമി അലി ബോളിവുഡില്‍ അഭിനയിക്കുന്നതിനു വേണ്ടി 1991ല്‍ മുംബൈയിലേക്ക് കുടിയേറിയതാണ്.

Read Also :ഒരു റൂമിൽ ഇത് പോലെ വിഷമുള്ള പാമ്പിനെ ഇട്ട് കടിപ്പിച്ച് കൊല്ലണം, സൂരജിന് എന്ത് ശിക്ഷ നൽകണം: കേരളം മറുപടി പറയുന്നു

15ാ-മത്തെ വയസില്‍ ആന്ദോളന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടി ദിവ്യാ ഭാരതിയോടൊപ്പം താനും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് അതിനോട് താത്പര്യം തോന്നിയില്ലെന്നും സോമി അലി കുറിച്ചു. എന്നാല്‍ ചിലര്‍ക്ക് മയക്കുമരുന്നിന്റെ ലോകത്തു നിന്ന് പുറത്തു കടക്കാന്‍ എളുപ്പം സാധിക്കില്ലെന്നും അങ്ങനെയുള്ളവരെ സഹായിക്കുന്നതിനു വേണ്ടിയാണ് താന്‍ ഒരു എന്‍ ജി ഒ നടത്തുന്നതെന്നും സോമി അലി പറഞ്ഞു.

സമ്പന്നന്‍ എന്ന കാരണം കൊണ്ട് ഇത്തരം കേസുകളില്‍ നിന്ന് ഊരിപോകാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് തെളിയിക്കാനുള്ള ബദ്ധപ്പാടിലാണ് ഇന്ത്യയിലെ നിയമവ്യവസ്ഥ ഇപ്പോഴെന്നും ഇതു കാരണം തകരുന്നത് ഒരു യുവാവിന്റെ ജീവിതമാണെന്നും സോമി അലി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button