ലണ്ടന്‍ : പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ബ്രിട്ടണില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ബാറുകളിലും നൈറ്റ് ക്ലബ്ബുകളിലും വച്ച് കണ്ടുമുട്ടുന്ന പെണ്‍കുട്ടികളെ അവരറിയാതെ മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയാണ് പീഡിപ്പിക്കുന്നത്. നോട്ടിംഗ്ഹാം, എഡിന്‍ബര്‍ഗ്, ഡണ്ടി എന്നിവയുള്‍പ്പെടെ യുകെയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ കാലിലും കൈത്തണ്ടയിലും, പിന്നിലുമാണ് സൂചി ഉപയോഗിച്ച് മയക്കുമരുന്ന് കുത്തുന്നത്. തുടര്‍ന്ന് ഇവര്‍ മണിക്കൂറുകള്‍ നീളുന്ന മയക്കത്തിലേക്ക് വീഴും, ബോധം വരുമ്പോള്‍ കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ഓര്‍മയുണ്ടാകില്ല.
Read Also ; ഇന്ത്യയിലെ ചെറുകിട സംരംഭകരെ സഹായിക്കാനായി ബിസിനസ് ലോണുമായി ഫേസ്ബുക്ക്: ഈട് ഇല്ലാതെ 50 ലക്ഷം വരെ വായ്പ
ഇത്തരം കേസുകളില്‍ പെടുന്നവരില്‍ കൂടുതല്‍ പേരുടെയും ശരീരത്തില്‍ കുത്തിവച്ച പാടുകള്‍ മാത്രമേ അവശേഷിക്കുകയുള്ളു. മുന്‍പ് ഉപയോഗിച്ച സൂചികളാണോ അക്രമികള്‍ ഉപയോഗിക്കുന്നതെന്നതും ആശങ്കയുണര്‍ത്തുന്നുണ്ട്. എച്ച്ഐവി പോലുള്ള അപകടസാദ്ധ്യതകളിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു.
പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയുള്ള പീഡനം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് നൈറ്റ്ക്ലബുകളില്‍ കൂടുതല്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഒരു സംഘം ആറ് ദിവസത്തിനുള്ളില്‍ 100,000 ഒപ്പുകള്‍ ശേഖരിച്ചു കഴിഞ്ഞു.
Post Your Comments