Latest NewsIndiaNews

കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ-ഇ-തായ്‌ബ ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ തായ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, കടുത്ത ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാ സേനയ്ക്ക് ലഷ്‌കർ ഭീകരരെ വധിക്കാൻ സാധിച്ചത്.

Read also: ഒറ്റദിവസം 13 ലക്ഷത്തിൽ പരം പരിശോധനകള്‍; കോവിഡിനെതിരായ പോരാട്ടം കടുപ്പിച്ച് ഇന്ത്യ

ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ ഇ തയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടതായി കശ്മീർ സോൺ പോലീസ് ആണ് ഇന്ന് അറിയിച്ചത്. ആയുധങ്ങളും നിരവധി വെടിക്കോപ്പുകളും കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്നും കണ്ടെടുത്തു. നിലവിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

shortlink

Post Your Comments


Back to top button