അമേരിക്കയുടെ ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന്റെ തലക്കു മുകളില്‍ ഇറാനിയന്‍ ഡ്രോണ്‍. അറബ് രാജ്യങ്ങളും ഇസ്രയേലും ഒന്നിക്കാന്‍ അവസരമൊരുക്കിയ അമേരിക്കയുടെ തന്ത്രമാണ് ഇപ്പോള്‍ ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇറാന്‍ സൈന്യം സജീവമായി തന്നെ രംഗത്തുണ്ട്. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) ഡ്രോണുകള്‍ യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്സിന്റെ മുകളിലൂടെ പറന്ന് ചിത്രങ്ങളും വിഡിയോയും പകര്‍ത്തിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ആഴ്ച പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് പ്രവേശിച്ച വിമാനവാഹിനിക്കപ്പലിന്റെയും പോര്‍വിമാനങ്ങളുടെയും നിരവധി ക്ലോസപ്പ് ഫോട്ടോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐആര്‍ജിസിയുടെ ഫോട്ടോകള്‍ ഇറാന്റെ തസ്നിം ന്യൂസ് ഏജന്‍സിയാണ് ബുധനാഴ്ച പ്രസിദ്ധീകരിച്ചത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിമിറ്റ്‌സ് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് മുന്‍പാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് എന്നാണ്.
യുഎസ് നാവികസേനയുടെ റിപ്പോര്‍ട്ടുകളനുസരിച്ച് 100,000 ടണ്‍ വിമാനവാഹിനിക്കപ്പലും രണ്ട് ഗൈഡഡ്-മിസൈല്‍ ക്രൂയിസറുകളും ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറും സെപ്റ്റംബര്‍ 18ന് പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് പ്രവേശിച്ചു എന്നാണ്. നിമിറ്റ്‌സിന്റെ ഫ്‌ലൈറ്റ് ഡെക്കിന്റെ സൂം-ഇന്‍ ചിത്രങ്ങളില്‍ എഫ് / എ -18 ഹോര്‍നെറ്റ്‌സ്, ഇ-2 മുന്നറിയിപ്പ് വിമാനം, എസ്എച്ച് -60 സീഹോക്ക് ഹെലികോപ്റ്റര്‍ എന്നിവ കാണാം. യുഎസ് നാവികസേനയുടെ ഏറ്റവും പഴയ കാരിയറാണ് യുഎസ്എസ് നിമിറ്റ്‌സ്.
Post Your Comments