വിവാഹം കഴിക്കുമ്പോഴുള്ള ഭീമമായ തുകയാണ് നിങ്ങളെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതെങ്കിൽ ഇനി മുതൽ അതോർത്ത് സങ്കടപ്പെടേണ്ട. ജപ്പാനിൽ സർക്കാർ വിവാഹം കഴിക്കുന്നവർക്ക് പണം നൽകാൻ തീരുമാനിച്ചു,ഏകദേശം 4.20 ലക്ഷം രൂപ.
ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ജപ്പാനിലെ യുവതലമുറ വിവാഹം കഴിക്കുന്നതിൽ വിമുഖത കാണിക്കുന്നവരാണത്രെ. വിവാഹം കഴിക്കുന്നവരുടെ എന്നതിൽ ഗണ്യമായി കുറവ് വന്നതാണ് ഇത്തരമൊരു നീക്കത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. വിവാഹം കുറഞ്ഞതോടെ ശിശുജനന നിരക്കും ജപ്പാനിൽ ആശങ്കാജനകമായ വിധം കുറഞ്ഞു. പുതുതായി പ്രഖ്യാപിച്ച ഫണ്ട് ശേഖരിക്കുന്നതിനെങ്കിലും ജപ്പാൻകാർ വിവാഹം കഴിക്കും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Post Your Comments