കുവൈറ്റ് സിറ്റി : വീട് കേന്ദ്രീകരിച്ച് കുവൈറ്റിൽ അനധികൃതമായി മദ്യം നിർമാണം നടത്തിയ ആറ് പ്രവാസികൾ പിടിയിൽ. അബൂഹസനിയയില്‍ നിന്ന് മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റ് പൊലീസ് പട്രോള്‍ സംഘമാണ് ഇവരെ പിടികൂടിയതെന്നും, ഇതിൽ സ്ത്രീയും ഉൾപ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു..
അശ്രദ്ധമായി ഓടിച്ചിരുന്ന ഒരു ബസ്, അബു ഫാത്തിറ പൊലീസ് സ്റ്റേഷനിലെ പട്രോള്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്. വാഹനം നിർത്താൻ ആവശ്യപ്പെട്ടതും ഡ്രൈവര്‍ റോഡരികില്‍ നിർത്തിയ ശേഷം ഇറങ്ങി ഓടുകയായിരുന്നു. ശേഷം വാഹനം പരിശോധിച്ചപ്പോൾ മദ്യം നിറച്ച കറുത്ത ബാഗുകള്‍ വാഹനത്തിനുള്ളില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് പിന്തുടര്‍ന്നു.
Also read : കോവിഡ് : ഒമാനിൽ പത്തു മരണം കൂടി, രോഗമുക്തർ 86000കടന്നു
പ്രദേശത്തുതന്നെയുള്ള ഒരു വീട്ടിലേക്കാണ് ഇയാൾ ഓടി കേറിയത്. നിയമപരമായ അനുമതികള്‍ നേടിയ ശേഷം മദ്യ നിര്‍മാണ കേന്ദ്രമായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചുവന്നതെന്ന് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മദ്യം പിടിച്ചെടുത്ത ശേഷം ഇവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.. പിടിയിലായവരെ നാടുകടത്താനും ഇനിയൊരിക്കലും രാജ്യത്തേക്ക് തിരിച്ചുവരാനാവാത്ത വിധം കരിമ്പട്ടികയില്‍പ്പെടുത്താനും ശുപാർശ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറജ് അല്‍ സൌബി അറിയിച്ചു.
Post Your Comments