കോഴിക്കോട്: സംസ്ഥാനത്ത് ബിഎസ്എഫ് ക്യാമ്പില്‍ കോവിഡ് വ്യാപനം. വടകര ചെക്യാട് ബിഎസ്എഫ് ക്യാമ്പിലാണ് 500 പേര്‍ക്ക് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ ആണ് ക്യാമ്പ് മെഡിക്കല്‍ ഓഫീസര്‍ അടക്കം 206 ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പതിനഞ്ച് പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളുള്ളത്.
കോവിഡ് ബാധിതരെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം ക്യാമ്പ് കോവിഡ് എഫ്എല്‍റ്റിസി ആക്കി മാറ്റാനാണ് നിര്‍ദേശം. തൊള്ളായിരത്തോളം ജവാന്മാരും കുടുംബാംഗങ്ങളും അടക്കം ആയിരത്തോളം ആളുകളാണ് ക്യാമ്പിലുള്ളത്. ബാക്കി ആളുകള്‍ക്ക് ഞായറാഴ്ച ടെസ്റ്റ് നടത്തും.
Post Your Comments