തിരുവനന്തപുരം : കോവിഡ് ടെസ്റ്റിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ തന്നോട് പക തീര്‍ക്കുകയാണെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്. സംസ്ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു നടത്തുന്ന സമരങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന നേതാവാണ് ഇത്തരത്തില്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന ആക്ഷേപത്തിനു വിധേയനായിരിക്കുന്നത്. രോഗം പരത്താനുള്ള ദൗത്യമാണ് ഇത്തരം കാര്യങ്ങളിലൂടെ ഏറ്റെടുക്കുന്നത്. ഇതിനെയാണ് തെറ്റായ പ്രവണത എന്നു ചൂണ്ടിക്കാണിക്കുന്നത് എന്നും മുഖ്യമന്ത്രി
വിമര്‍ശിച്ചിരുന്നു.
Read Also : പൗരത്വ നിയമം മുസ്ലിങ്ങള്‍ക്കെതിരെയെന്ന് പ്രചരിപ്പിച്ചു; ഡല്‍ഹി കലാപം, ബൃന്ദ കാരാട്ടിനെതിരെ കുറ്റപത്രം
വേഷം മാറിയല്ല കോവിഡ് ടെസ്റ്റിന് പോയത്. സ്വന്തം പേര് തന്നെയാണ് സഹപ്രവര്‍ത്തകനായ ബാഹുല്‍ കൃഷ്ണ പറഞ്ഞു കൊടുത്തത്. വ്യാജമായി ഒരു രേഖയും നല്‍കിയിട്ടില്ല. കോവിഡ് രോഗം സ്ഥിരീകരിച്ച ശേഷം മറച്ചുവച്ചിട്ടില്ല. ക്വാറന്റീന്‍ ഉള്‍പ്പെടെ കോവിഡ് പ്രോട്ടോകോള്‍ എല്ലാം പാലിച്ചിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നല്‍കേണ്ട കാര്യം എന്താണ്? അങ്ങനെയെങ്കില്‍ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകള്‍ നല്‍കിയാല്‍ മതിയായിരുന്നില്ലേ?- അഭിജിത് ചോദിച്ചു.
‘സഹപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഡ് പോസിറ്റീവായതിനാല്‍ കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയനായിരുന്നു. സഹഭാരവാഹി ബാഹുല്‍ കൃഷ്ണയ്‌ക്കൊപ്പമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ആറു ദിവസമായി തിരുവനന്തപുരത്ത് സെല്‍ഫ് ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ പോത്തന്‍കോട് പഞ്ചായത്തില്‍ നടന്ന പരിശോധനയിലാണ് പങ്കെടുത്തത്. എന്റെ നാട് കോഴിക്കോട് ആയതിനാലും ബാഹുല്‍ കൃഷ്ണയുടെ സ്വന്തം നാടായതിനാലും ആരോഗ്യവകുപ്പില്‍ ഉള്‍പ്പെടെ അറിയിച്ച്, ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ നടത്തിയത് ബാഹുല്‍ തന്നെയാണ്. പരിശോധന സമയത്ത് ഇവിടുത്തെ മേല്‍വിലാസം കൃത്യമായി അറിയാത്തതിനാല്‍ പറഞ്ഞുകൊടുത്തത് ബാഹുല്‍ ആണ്.
എല്ലാവരെയും പോലെ തന്നെ പേരും വിലാസവും ഫോണ്‍ നമ്പറും നല്‍കി മടങ്ങി. ഉച്ചകഴിഞ്ഞ് റിസള്‍ട്ട് വന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ആണ് വിളിച്ചു പറഞ്ഞത്. അവര്‍ ഞാന്‍ താമസിക്കുന്നിടത്ത് വരികയും വലിയ പ്രയാസം ഇല്ലെങ്കില്‍ ഇവിടെ തന്നെ തുടരാനും ആശുപത്രി വേണ്ടതില്ലെന്നും പറഞ്ഞു. ബാഹുല്‍ കൃഷ്ണയ്ക്ക് നെഗറ്റീവ് ആയിരുന്നു. കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞ ഉടനെ സുഹൃത്തുക്കളെ വിവരം അറിയിച്ചു.
Post Your Comments