Latest NewsNewsIndiaEntertainmentKollywood

എസ്പിബിയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് കമല്‍ഹാസന്‍ ; ആരോഗ്യ നിലയെ കുറിച്ച് പ്രതികരണം ഇങ്ങനെ

ചെന്നൈ : ചെന്നൈ എം.ജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തെ നടന്‍ കമല്‍ഹാസന്‍ സന്ദര്‍ശിച്ചു. എസ്പിബിയുടെ ആരോഗ്യനിലയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകാത്ത സ്ഥിതിയാണെന്നും ഇപ്പോഴും വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി കമല്‍ഹാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എസ് പി ബിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് എംജിഎം ആശുപത്രി വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി സന്ദര്‍ശനത്തിനായി കമല്‍ഹാസന്‍ എത്തിയത്. ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും പരമാവധി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു.

READ MORE : എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം ; കഴിയുന്നത് പരമാവധി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍

നേരത്തെ അദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഇന്റന്‍സിവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യം വീട്ടില്‍ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കുകയായിരുന്നു. ഓഗസ്റ്റ് പതിമൂന്നിന് രാത്രിയോടെ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സെപ്തംബര്‍ ഏഴിന് കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഇല്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button