ഭുവനേശ്വര്‍: പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ഏഴാം ക്ലാസുകാരനെ സുഹൃത്തിന്റെ അമ്മ മര്‍ദ്ദിച്ച് കൊന്നു. അഞ്ഞൂറ് രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 14 വയസ്സുകാരനായ രാജന്‍ ബെഹറയെയാണ് സുഹൃത്തിന്റെ അമ്മയായ 36കാരി സസ്മിത ബെഹ്റ അടിച്ചുകൊന്നത്. ഒഡീഷയിലെ മയൂര്‍ഭഞ്ട് ജില്ലയിലാണ് സംഭവം. സസ്മിതയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച സുഹൃത്തിന്റെ വീട്ടില്‍ പോയി അല്‍പ്പം സമയം കഴിഞ്ഞ് രാജന്‍ മടങ്ങി വന്നിരുന്നു. രാജന്‍ വീട്ടിലെത്തിയ സമയത്ത് സുഹൃത്തിന്റെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു. രാജന്‍ മടങ്ങിയതിന് പിന്നാലെ വീട്ടിലെത്തിയ സസ്മിത ബെഹ്റ 500 രൂപ കാണാനില്ലെന്ന് കണ്ടെത്തുകയും പണത്തെകുറിച്ച് മകനോട് ചോദിക്കുകയും ചെയ്തത്. അപ്പോഴാണ് താനില്ലാത്ത സമയത്താണ് രാജന്‍ വീട്ടിലെത്തിയതെന്ന് സസ്മിത അറിഞ്ഞത്.
ഉടനെ സസ്മിത രാജനെ വിളിച്ചുവരുത്തി. പണത്തെകുറിച്ച് ചോദിക്കുകയും സ്ത്രീ കൂട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം വീട്ടിലേക്ക് മടങ്ങിയ രാജന്‍ മരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ വിവരം അറിയിച്ചതിന് പിന്നാലെ പൊലീസ് സംഭവസ്ഥലത്തെത്തുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Post Your Comments