മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച പൊതുഗതാഗത സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ. സെപ്റ്റംബര്‍ 27മുതൽ ഇതിനുള്ള അനുമതി നൽകുമെന്ന് താഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.
Also read :സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട്, കോഴിക്കോട് സ്വദേശികൾ
മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ സിറ്റി സര്‍വീസുകള്‍ ഒക്ടോബർ നാലു മുതലും, സലാലയിലെ നഗരങ്ങള്‍ തമ്മിലുള്ള ഗതാഗത സേവനങ്ങള്‍ ഒക്ടോബര്‍ 18നും പ്രവര്‍ത്തിച്ചു തുടങ്ങുമെന്നു ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. മാര്‍ച്ച് മാസം മുതല്‍ ഒമാനിൽ ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതു ഗതാഗത സേവനങ്ങളും നിര്‍ത്തിവെച്ചിരുന്നു.
Post Your Comments