KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട്, കോഴിക്കോട് സ്വദേശികൾ

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇത് വരെ 572 പേരാണ് സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത്.

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് മരണത്തിനിരയായത് വയനാട് , കോഴിക്കോട് സ്വദേശികൾ. കോഴിക്കോട് കളൻതോട് അങ്ങാടിയിൽ പലചരക്കു വ്യാപാരി ആയിരുന്ന പരതപ്പൊയിൽ സ്വദേശി ഇറക്കോട്ടുമ്മൽ സുലൈമാൻ ആണ് മരിച്ചത്. ഇദ്ദേഹത്തിന് അറുപത്തിനാല് വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപതിയിലാണ് സുലൈമാൻ കോവിഡ് മരണത്തിന് കീഴടങ്ങിയത്.എന്നാൽ ഇദ്ദേഹത്തിന്റെ മരണാനന്തരം നടത്തിയ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

Read Also: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നടി സെറീന വഹാബ് ആശുപത്രി വിട്ടു

വയനാട് മീനങ്ങാടി ചെന്നലോത്ത് സ്വദേശി കൃഷ്ണൻ ആണ് കോവിഡ് മൂലം മരിച്ചത്. ഇദ്ദേഹത്തിന് അറുപത് വയസായിരുന്നു. ഈ മാസം 13 നാണ് കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം പ്രമേഹരോഗിയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചു.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇത് വരെ 572 പേരാണ് സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇതിൽ 186 മരണവും തിരുവനന്തപുരത്താണ്. 40385 പേരാണ് നിലവിൽ കേരളത്തിൽ ചികിത്സയിലുള്ളത്. 1,42,756 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് സർക്കാർ കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button