
മസ്‌ക്കറ്റ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു. കോഴിക്കോട് നാദാപുരംസ്വദേശി പടിക്കല കണ്ടി മൊയ്തുവാണ് (42) ഒമാനിൽ മരിച്ചത്. . ദാഖിലിയ ഗവര്‍ണറേറ്റിലെ ബൂ അലിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മൊയ്തു
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സൂര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഒരു ആരോഗ്യപ്രവര്‍ത്തകയടക്കം 29 പ്രവാസി മലയാളികളാണ് ഒമാനിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments