വിശന്നു വലഞ്ഞ അണ്ണാൻ കുഞ്ഞിന് കയ്യില്‍വച്ച് പഴം വെച്ച് കൊടുക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തൊലി നീക്കിയ പഴം യുവതി തന്‍റെ കയ്യില്‍വച്ച് നീട്ടുമ്പോള്‍ ഓടിവന്ന് അവ കടിച്ചുത്തിന്നുന്ന അണ്ണാനെയാണ് വീഡിയോയില്‍ കാണുന്നത്. 17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.
Be kind to all creatures
This is the true religion.
The Buddha pic.twitter.com/Cv6OkZ2eeG
— Susanta Nanda IFS (@susantananda3) September 20, 2020
‘എല്ലാ ജീവികളോടും ദയവുള്ളവരാകുക’ എന്ന കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവച്ചത്. വീഡിയോ ഇതിനോടകം തന്നെ 15000ലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. മനസ്സ് നിറയ്ക്കുന്ന വീഡിയോയെന്നാണ് കണ്ടയാളുകളുടെ പ്രതികരണം.
Post Your Comments