കഴിഞ്ഞ ദിവസം അന്തരിച്ച ബ്രഹ്മശ്രീ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ ചികില്‍സാ കേന്ദ്രം കൂടിയായിരുന്ന കുമ്പളങ്ങാട് അവണപ്പറമ്പ് മന സന്ദര്‍ശിച്ച് കുമ്മനം രാജശേഖരന്‍. ആയൂര്‍വ്വേദത്തിന്റെ പാരമ്പര്യവും ആധുനികവുമായ കൈവഴികളെ കോര്‍ത്തിണക്കിയ മഹാ ഭിഷഗ്വരനായിരുന്നു അദ്ദേഹം. വിഷ ചികില്‍സയും ആനചികില്‍സയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വിപുലമായ ഗ്രന്ഥശേഖരം ഉള്‍പ്പെടെ വരുംതലമുറക്കായി കുമ്പളങ്ങാട് അവണപ്പറമ്പുമനയില്‍ ആയുര്‍വ്വേദത്തിന്റെ പൈതൃക മ്യൂസിയം ഒരുക്കണം. അതിനായി നാട്ടുകാരും സര്‍ക്കാരും കൈകോര്‍ക്കണം.
നഗരസഭാ കൗണ്‍സിലര്‍ ചന്ദ്രമോഹന്‍ കുമ്പളങ്ങാട്, ഒ.ബി.സി. മോര്‍ച്ച വൈസ് പ്രസിഡണ്ട് ഋഷി പല്‍പ്പു എന്നിവരും ഒപ്പം ഉണ്ടായിരുന്നു. കുടുംബാംഗങ്ങളായ ഡോ അവണപ്പറമ്പ് ശങ്കരന്‍ നമ്പൂതിരിപ്പാട്, ഗിരിജ അന്തര്‍ജനം, കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മോഹനന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ അവണപ്പറമ്പിന്റെ ചികില്‍സാ സമ്പ്രദായങ്ങളെക്കുറിച്ച് വിശദീകരിച്ചു.
Post Your Comments