ന്യൂഡല്‍ഹി: വിദേശ ധനസഹായ നിയന്ത്രണ നിയമത്തില്‍ ഭേദഗതിയ്ക്കായുളള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 2010ല്‍ കേന്ദ്രം പാസാക്കിയ നിയമമാണ് നിയമഭേദഗതി ചെയ്യുന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്‍ ഞായറാഴ്ച അവതരിപ്പിച്ചത്. ബില്‍ വ്യവസ്ഥകള്‍ പ്രകാരം വിദേശത്ത് നിന്നും ധനസഹായം സ്വീകരിക്കാന്‍ രാജ്യത്തെ ബന്ധപ്പെട്ട സംഘടനയുടെ ഭാരവാഹികളുടെ ആധാര്‍ നമ്പരുകള്‍ നല്‍കേണ്ടത് നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിദേശ സഹായം സ്വീകരിക്കാനാകില്ല. ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെയോ എന്‍ജിഓയുടെയോ എഫ് സി ആര്‍ എ സര്‍ട്ടിഫിക്കറ്റ് തിരിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരവും നല്‍കുന്നുണ്ട് പുതിയ ബില്ലില്‍.
മതസ്ഥാപനങ്ങള്‍ക്ക് നിയമപ്രകാരം വിദേശസഹായം സ്വീകരിക്കാനുളള അനുവാദം തുടരും. പക്ഷെ ഇവര്‍ നിയമത്തില്‍ നിന്ന് വ്യതിചലിക്കരുതെന്ന് മന്ത്രി പറഞ്ഞു.വിദേശ സഹായധനത്തില്‍ നിന്നും ഭരണപരമായി ചിലവഴിക്കാവുന്ന തുക ആകെ തുകയുടെ 20 ശതമാനമായി കുറയും. നിലവില്‍ ഇത് 50 ശതമാനമാണ്.
Post Your Comments