വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയിൽ നിരോധനം ഏർപ്പെടുത്തിയതിനെതിരെ കോടതിയെ സമീപിച്ച് ടിക് ടോക്കും മാതൃ കന്പനിയായ ബൈറ്റ്ഡാൻസ് ലിമിറ്റഡും. ഞായറാഴ്ച്ച ഏർപ്പെടുത്താൻ പോകുന്ന വിലക്ക് ചോദ്യം ചെയ്താണ് വാഷിംഗ്ടണ്‍ ഫെഡറൽ കോടതിയിൽ പരാതി നൽകിയത്. രാഷ്ട്രീയ കാരണങ്ങളാലാണ് നിരോധനം ഏർപ്പെടുത്തിയത്. അതിനാൽ ഈ നിരോധനം കന്പനിയുടെ മൗലികാവകാശങ്ങളെ ലംഘിക്കുമെന്നു പരാതിയിൽ പറയുന്നു.
Also read: ഭൂചലനം: റിക്ടർ സ്കെയിലിൽ 4.6 തീവ്രത
സെപ്റ്റംബർ 20 മുതൽ ചൈനീസ് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വി ചാറ്റ്, ടിക് ടോക്ക് എന്നി ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യുന്നതിന് അമേരിക്കൻ വാണിജ്യ വകുപ്പ് വെള്ളിയാഴ്ചയാണ് നിരോധനം പ്രഖ്യാപിച്ചത് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം പ്രതിദിനം വഷളാകുന്നതിനിടയിലാണ് നിരോധനം പ്രഖ്യാപിച്ചത്. അമേരിക്കയിൽ ഒരുകോടിയിലധികം ഉപയോക്താക്കളാണ് ടിക്ക് ടോക്കിന് ഉള്ളത്.
Post Your Comments