KeralaLatest NewsNews

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് : 12 കോടി നേടിയ ഭാഗ്യശാലിയെ ഒടുവിൽ തിരിച്ചറിഞ്ഞു

കൊച്ചി : തിരുവോണം ബമ്പര്‍ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. കൊച്ചി കടവന്ത്ര സ്വദേശിയും, ദേവസ്വം ജീവനക്കാരനുമായ അനന്തു എന്ന 24കാരനാണ് ഇത്തവണത്തെ ആ ഭാഗ്യവാൻ. അനന്തു എടുത്ത TB173964 എന്ന നമ്പറിലൂടെയാണ് ഒന്നാം സമ്മാനം തേടിയെത്തിയത്. .നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാകും ഒന്നാം സമ്മാനം നേടിയ ആൾക്ക് ലഭിക്കുക.

Also read : കോൺഗ്രസും ബിജെപിയും കോവിഡിനൊപ്പം കേരളത്തെ അക്രമിയ്ക്കുകയാണ് ചെയ്യുന്നത്; വിമർശനവുമായി എം.സ്വരാജ്

കച്ചേരിപ്പടി വിഘ്നേശ്വര ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമെന്നും ഈ ടിക്കറ്റ് എറണാകുളം ജില്ലയിലാണ് വിറ്റതെന്ന വിവരം നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button